ഐ എസ് ഡി പൂര്‍വ്വ വിദ്യാര്‍ഥി ഡോ. സഫ്‌വാന് ആദരം

Web Desk
1 Min Read

പയ്യന്നൂര്‍: പൂര്‍വ്വ വിദ്യാര്‍ഥിയും മലബാറിലെ മുസ്‌ലിം ബാര്‍ബര്‍മാര്‍ എന്ന തിസീസിനു മദ്രാസ് സര്‍വ്വ കലാശാലയില്‍ നിന്നും പി എച്ച് ഡി ബിരുദം നേടി ഇപ്പോള്‍ അഹമദാബാദ് യൂനിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. സഫ്വാന്‍ അമീര്‍ അലിയെ ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. വൈസ് ചെയര്‍മാന്‍ ഡോ. പി വി അബൂബക്കര്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇന്‍സ്‌പെയര്‍ 2022 ഗ്രാജുവേഷന്‍ ഡെ, അവാര്‍ഡ് ദാനം ആന്റ് ടാലന്റ് ഷോ പരിപാടിയില്‍ മെമ്മന്റ്റോ കൈമാറി.

city exchange

മലബാറിലെ മുസ്ലിം ബാര്‍ബര്‍മാര്‍ എന്ന വിഷയം അധികരിച്ചു സമര്‍പ്പിച്ചു മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും പി എച്ച് ഡി ബിരുദം നേടുന്ന ആദ്യ വിദ്യാര്‍ഥി കൂടിയാണ് സഫ്‌വാന്‍. ചടങ്ങില്‍ മുഖ്യാതിഥിയായ പയ്യന്നൂര്‍ എ ഇ ഒ കെ കെ വിനോദ് കുമാര്‍, പയ്യന്നൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹസീന കാട്ടൂര്‍, ഐ എസ് ഡി ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് സഅദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍, വൈസ് ചെയര്‍മാന്‍ എഞ്ചിനീയര്‍ സി ഷൗക്കത്തലി, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മാനേജര്‍ ഡോ. അഹമദ് ശാഫി, ഹാജി എം കെ തയ്യില്‍, പി ടി എ പ്രസിഡണ്ട് മുബീന ഇബ്രാഹിം, വൈസ് പ്രിന്‍സിപ്പാല്‍ കെ പി ദിവ്യ, അധ്യാപകര്‍, രക്ഷിതാക്കള്‍, നോണ്‍ ടീച്ചിംഗ് സ്റ്റാഫ്, ലതിക തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!