NEWS
മെഗാ മെഡിക്കല്‍ ക്യാമ്പുമായി കാക്കനാട് സണ്‍റൈസ് ആശുപത്രി

കൊച്ചി: കാക്കനാട് സണ്‍റൈസ് ആശുപത്രിയും ഇരുമ്പനം കനിവ് പാലിയേറ്റീവ് കെയറും സംയുക്തമായി ഇരുമ്പനം എല്‍ പി സ്‌കൂളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സണ്‍റൈസ് ആശുപത്രിയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുട ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.



ഗൈനക്കോളജി, കാര്‍ഡിയോളജി, പള്‍മനോളജി, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളെ ചേര്‍ത്താണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. സണ്‍റൈസ് ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍മാരായ ഡോ. സോണിയ ഫര്‍ഹാന്‍, ഡോ. എഡിസണ്‍, ഡോ. ഫൈസ എന്നിവര്‍ ചേര്‍ന്ന് ക്യാമ്പിന് നേതൃത്വം നല്‍കി. കനിവ് പാലിയേറ്റീവ് കെയര്‍ രക്ഷാധികാരി പി വാസുദേവന്‍ ചടങ്ങില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 150ഓളം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.

ക്യാമ്പില്‍ സൗജന്യ വൈദ്യ പരിശോധനയും ആവശ്യമായ പ്രാഥമിക ചികിത്സയും നല്‍കി. സണ്‍റൈസ് ആശുപത്രി കേരളത്തില്‍ അതിവേഗം വളരുന്ന ആശുപത്രി ശൃംഖലകളില്‍ ഒന്നാണ്. ചടങ്ങില്‍ കനിവ് പാലിയേറ്റീവ് കെയര്‍ അധികൃത ചന്ദ്രിക, വാര്‍ഡ് മെമ്പര്‍ അഖില്‍ എന്നിവരും മറ്റ് ആശുപത്രി അധികൃതരും പങ്കെടുത്തു.


