Connect with us

Community

ഖത്തര്‍ വട്ടേക്കാട് കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു

Published

on


ദോഹ: വട്ടേക്കാട്ടുകാരായ ഖത്തര്‍ പ്രവാസികള്‍ക്കിടയിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനും വ്യവസ്ഥാപിതമായ രീതിയില്‍ കൂട്ടായ്മ പ്രവര്‍ത്തിപ്പിക്കുന്നതിന്റെയും ഭാഗമായി ഖത്തര്‍ വട്ടേക്കാട് കൂട്ടായ്മ കുടുംബ സംഗമം ദോഹയിലുള്ള ആരോമ ഹോട്ടലില്‍ സംഘടിപ്പിച്ചു.

പ്രസിഡന്റ് അക്ബറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ആര്‍വി താഹിര്‍ സ്വാഗതം ആശംസിച്ചു. നൂറിലേറെ വട്ടേക്കാട്ടുകാര്‍ പരിപാടിയില്‍ സംബന്ധിച്ചു. പുതുതായി തെരെഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങളെ ഉപദേശക സമിതി അംഗം അഷ്റഫ് തയ്യാവായില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മുതിര്‍ന്ന വ്യക്തിത്വങ്ങളും ഫാമിലികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും സന്നിഹിതരായിരുന്ന വേദിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. വിവിധ നോര്‍ക്ക സ്‌കീമുകളെ കുറിച്ചും അതില്‍ ചേര്‍ന്നാല്‍ ഉണ്ടാകുന്ന പ്രാധാന്യത്തെ കുറിച്ചും സിദ്ധീഖ് ചെറുവല്ലൂര്‍ വിശദീകരിച്ചു. വേദിയില്‍ വിവിധ നോര്‍ക്ക ഐസിബിഎഫ് സേവനങ്ങളില്‍ ചേരാനുള്ള അവസരം കൂടി സംഘാടകര്‍ ഒരുക്കിയിരുന്നു. പലരും സേവനം ഉപയോഗപ്പെടുത്തുകയും ചെയ്തു.

ഖത്തര്‍ വട്ടേക്കാട് കൂട്ടായ്മയുടെ വിവിധ ഭാവി പദ്ധതികളെ കുറിച്ച് നൗഷാദ് തയ്യാവായില്‍, നദീം ഇക്ബാല്‍ എന്നിവര്‍ അവതരിപ്പിച്ചു. വിവിധ കലാ പരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കി. അഡ്വ. സബീന അക്ബറിന്റെ നന്ദി പ്രസംഗത്തോടെ പരിപാടി അവസാനിച്ചു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!