നാട്ടൊരുമ സ്‌നേഹവിരുന്ന് നടത്തി

Web Desk
1 Min Read

ദോഹ: നോര്‍ത്ത് കുപ്പം ഖത്തര്‍ ഫ്രണ്ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഹയ-തൗഹീദ് ട്രേഡിങ് നാട്ടൊരുമ സ്‌നേഹവിരുന്ന് മൂന്നാം സീസണ്‍ അല്‍ഖോര്‍ ബുജ്‌ലീബ് കോംപ്ലെക്‌സില്‍ സംഘടിപ്പിച്ചു.

city exchange

ഖത്തറിലെ വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ ജേതാവായ ഷബീറലി മാടാളന്‍, ടൈറ്റില്‍ സ്‌പോണ്‍സര്‍ റസാഖ് പി പി, കോ-സ്‌പോണ്‍സര്‍ അന്‍സാര്‍ കെ പി എന്നിവരെ മെമെന്റൊ നല്‍കി ചടങ്ങില്‍ ആദരിച്ചു. ഖത്തറിലെ നോര്‍ത്ത് കുപ്പം നിവാസികളായ നൂറിലധികം പേരുടെ സംഗമത്തില്‍ വിവിധ കലാ- കായിക മത്സരങ്ങള്‍ നാട്ടൊരുമ സ്‌നേഹവിരുന്നിന് മാറ്റേകി.

മഷ്ഹൂദ് പാറക്കല്ലിയുടെ നേതൃത്വത്തില്‍ ഇശല്‍ ടീമിന്റെ മുട്ടിപ്പാട്ടും കുട്ടികളുടെ ഡാന്‍സ് പരിപാടികളും ആവേശകരമായ വടംവലി മത്സരവും നാട്ടൊരുമയുടെ മുഖ്യാകര്‍ഷണമായി. അബൂബക്കര്‍ സിദ്ധീഖിന്റെ അധ്യക്ഷതയില്‍ സയീദ് കൊമ്മച്ചി നാട്ടൊരുമ ഉദ്ഘാടനം ചെയ്തു. ബഷീര്‍ എം പി സ്വാഗതവും ഷാഫി വി വി നന്ദിയും പറഞ്ഞു.

- Advertisement -
Ad image

അന്‍വര്‍ സാദത്ത്, മഹമൂദ് പി പി, റാഫി കെ പി, ഷംസീര്‍ പി, സകരിയ കെ കെ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!