
ദോഹ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയിലൂടെ ഏകദേശം 100 കിലോഗ്രാം മയക്കുമരുന്ന് ഹാഷിഷ് കടത്താനുള്ള ശ്രമം തടഞ്ഞു.

ആഭ്യന്തരമന്ത്രാലയത്തിലെ വകുപ്പുകളുമായി ഏകോപിപ്പിച്ചും പ്രതിരോധ മന്ത്രാലയത്തിന്റെയും ആഭ്യന്തര സുരക്ഷാ സേനയുടെയും (ലെഖ്വിയ) സഹകരണത്തോടെയുമാണ് ഓപ്പറേഷന്‍ നടത്തിയത്.

സുരക്ഷാ, സൈനിക ഏകോപനത്തിന്റെ ഉയര്‍ന്ന നിലവാരത്തെയും മയക്കുമരുന്ന് കള്ളക്കടത്തില്‍ നിന്ന് അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ രാജ്യം നടത്തുന്ന അക്ഷീണ ശ്രമങ്ങളെയാണ് ഇത് കാണിക്കുന്നത്.
സമൂഹത്തെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത മന്ത്രാലയം സ്ഥിരീകരിച്ചു.

