ബില്ലവാസ് ഖത്തറിന്റെ പ്രഥമ വനിതാ പ്രസിഡന്റായി അപര്‍ണ

Web Desk
1 Min Read

ദോഹ: ബില്ലവാസ് ഖത്തറിന്റെ പ്രഥമ വനിതാ പ്രസിഡന്റായി അപര്‍ണ തെരഞ്ഞെടുക്കപ്പെട്ടു. ബില്ലവാസ് ഖത്തറിന്റെ എക്‌സിക്യൂട്ടീവ് ആന്റ് അഡൈ്വസറി ബോര്‍ഡ് യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

city exchange

ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരം അഡയാര്‍ സ്വദേശിയായ അപര്‍ണ മാനവ വിഭവശേഷിയില്‍ എം ബി എ ബിരുദധാരിയാണ്. ഗള്‍ഫര്‍ അല്‍ മിസ്‌നാദ് കമ്പനിയില്‍ ഹ്യൂമന്‍ റിസോഴ്സ് ഡിവിഷണല്‍ മാനേജരാണ് അപര്‍ണ.

ജയറാം സുവര്‍ണയാണ് വൈസ് പ്രസിഡന്റ്. സെക്രട്ടറിയായി മഹേഷ് കുമാര്‍, ജോയിന്റ് സെക്രട്ടറിയായി സന്ദീപ് കോട്ട്യന്‍, ട്രഷററായി അജയ് കോട്ട്യന്‍, സ്‌പോര്‍ട്‌സ് സെക്രട്ടറിയായി സീമ ഉമേഷ് പൂജാരി, സാംസ്‌കാരിക സെക്രട്ടറിയായി പൂജ ജിതിന്‍, ജോയിന്റ് സാംസ്‌കാരിക സെക്രട്ടറിയായി ശ്വേത അനില്‍, മീഡിയ കോര്‍ഡിനേറ്ററായി നിതിന്‍ സനില്‍, അംഗ കോര്‍ഡിനേറ്ററായി ഷിമതി ചഞ്ചലക്ഷി, ലോജിസ്റ്റിക്‌സ് കോര്‍ഡിനേറ്ററായി നിതിന്‍ കുമ്പള എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Share This Article
Leave a Comment
error: Content is protected !!