വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2024- 30 പദ്ധതികള്‍ സെപ്തംബര്‍ 2, 3 തിയ്യതികളില്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ 2024 സെപ്തംബര്‍ 2 മുതല്‍ 3 വരെ നടക്കുന്ന ഹൈ പ്രൊഫൈല്‍ ഇവന്റില്‍ ‘ഇഗ്‌നൈറ്റിംഗ് ദി സ്പാര്‍ക്ക് ഓഫ് ലേണിംഗ്’ എന്ന മുദ്രാവാക്യത്തിന് കീഴില്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 2024-2030 പദ്ധതികള്‍ അവതരിപ്പിക്കും.

city exchange

ചടങ്ങില്‍ നിരവധി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഖത്തറിലെ വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും.
മൂല്യങ്ങളും ധാര്‍മ്മികതയും പ്രോത്സാഹിപ്പിക്കുന്ന നൂതനമായ വിദ്യാഭ്യാസ അന്തരീക്ഷം സ്ഥാപിക്കുന്നതിനുള്ള വ്യക്തമായ വഴികള്‍ നല്‍കി ഖത്തറിലെ വിദ്യാഭ്യാസത്തിന്റെ ഭാവി രൂപപ്പെടുത്തുകയാണ് ഈ സമഗ്ര പദ്ധതി ലക്ഷ്യമിടുന്നത്.

നൂതന വൈദഗ്ധ്യമുള്ള വിദ്യാര്‍ഥികളെ സജ്ജരാക്കാനും ഭാവിയിലെ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ കഴിവുള്ള തലമുറയെ വളര്‍ത്താനും മൂന്നാം ദേശീയ വികസന തന്ത്രം സാക്ഷാത്കരിക്കാനും ഈ പദ്ധതി ശ്രമിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!