പുള്‍കിറ്റ് ‘ലാബ് ഓണ്‍ വീല്‍സ്’ കേരളത്തില്‍

Web Desk
2 Min Read
പുള്‍കിറ്റ് ലാബ് ഓണ്‍ വീല്‍സ് പുള്‍കിറ്റ് ടിഎംടി ഡയറക്ടര്‍ ഭരത് ഗാര്‍ഗ് കൊച്ചിയില്‍ അവതരിപ്പിക്കുന്നു. റൂബന്‍ ചെറി മാമന്‍, രാധാകൃഷ്ണന്‍ നായര്‍, ദീപ ജി മേനോന്‍, രാഹുല്‍ ജെയിന്‍ എന്നിവര്‍ സമീപം

കൊച്ചി: സ്റ്റീല്‍ വ്യവസായത്തിലെ പ്രമുഖ ബ്രാന്‍ഡായ പുള്‍കിറ്റ് ടിഎംടി പദ്ധതിയായ ‘ലാബ് ഓണ്‍ വീല്‍സ്’ കേരളത്തില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍, ബില്‍ഡര്‍മാര്‍, ഡീലര്‍മാര്‍ തുടങ്ങിയവര്‍ക്ക് ടിഎംടി ബാറുകളുടെ ഗുണമേന്മാ പരിശോധന ഇനി വാതില്‍പ്പടിയില്‍ ലഭ്യമാകും. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവില്‍ വരുന്നത്.

city exchange

ടിഎംടി ബാറുകളുടെ സവിശേഷതകളും ഗുണമേന്മയും കൃത്യമായും വേഗത്തിലും അറിയാന്‍ കഴിയുന്ന അത്യാധുനിക പരിശോധനാ ഉപകരണങ്ങള്‍ ഉള്‍പ്പെട്ടതാണ് പുള്‍കിറ്റ് ‘ലാബ് ഓണ്‍ വീല്‍സ്’. ഉപഭോക്താക്കള്‍ തെരഞ്ഞെടുത്ത സ്റ്റീല്‍ ഗുണമേന്മയുള്ളതാണോയെന്ന് പരിശോധിക്കാന്‍ പരിശോധനാ വാന്‍ സ്ഥലത്തെത്തിച്ചാല്‍ മാത്രം മതിയാകും. നിര്‍മാണങ്ങളില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ടിഎംടി ബാറുകള്‍ മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പ് വരുത്താനും ഉപഭോക്താക്കളില്‍ അവബോധം ഉണ്ടാക്കുന്നതിനുമായാണ് ഇത്തരമൊരു പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തിയത്.

പുള്‍കിറ്റ് ടിഎംടി കേരളത്തിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക വിപണിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായാണ് ലാബ് ഓണ്‍ വീല്‍സ് നടപ്പാക്കിയതെന്ന് പുള്‍കിറ്റ് ടിഎംടി ഡയറക്ടര്‍ ഭരത് ഗാര്‍ഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുള്‍കിറ്റ് 550 ഡി, 550 ഡി സി ആര്‍ എസ് തുടങ്ങിയ ഉയര്‍ന്ന ഗുണമേന്മയുള്ള ടിഎംടി ബാറുകള്‍ പുള്‍കിറ്റ് വിപണിയിലെത്തിച്ചിട്ടുണ്ട്. കരുത്തുറ്റതും കൂടുതല്‍ ഈട് നില്‍ക്കുന്നതും വേഗം തുരുമ്പെടുക്കാത്തതുമാണ് പുള്‍കിറ്റ് ടിഎംടി ബാറുകള്‍. പുള്‍കിറ്റ് 550 ഡി വ്യത്യസ്ത നിര്‍മാണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന പ്രീമിയം ബാറുകളാണ്. തീരപ്രദേശങ്ങള്‍ ഏറെയുള്ള കേരളത്തില്‍ കോണ്‍ക്രീറ്റ് നിര്‍മ്മിതകളെ കടല്‍ക്കാറ്റ്, ഹ്യൂമിഡിറ്റി, ഉപ്പ്വെള്ളം, ഭൂഗര്‍ഭ മണ്ണ്, വാതക ഉദ്വമനം തുടങ്ങിയവയില്‍ നിന്ന് പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ് പുള്‍കിറ്റ് 550 ഡി സിആര്‍എസ് ബാറുകള്‍. പരിസ്ഥിതി സൗഹൃദ ഉത്പ്പന്നങ്ങളായ ഇവയ്ക്ക് രണ്ടിനും ഗ്രീന്‍പ്രോ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.

- Advertisement -
Ad image

ആന്ധ്രയിലെ കാളഹസ്തിയിലെ പുതിയ ഫാക്ടറിയിലാണ് പുള്‍കിറ്റ് ഉത്പാദന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ദക്ഷിണേന്ത്യയിലുടനീളം ശൃംഖല വര്‍ധിപ്പിക്കാനാണ് പുള്‍കിറ്റ് ലക്ഷ്യമിടുന്നത്. 8115612345 എന്ന നമ്പറിലും പുള്‍കിറ്റ് ഡീലര്‍ ഷോപ്പുകളിലും ലാബ് ഓണ്‍ വീല്‍സ് സേവനം ലഭ്യമാകും.

ഡിജിഎം (ഓപ്പറേഷന്‍സ്) ദീപ ജി മേനോന്‍, എജിഎം (മാര്‍ക്കറ്റിങ്) റൂബന്‍ ചെറി മാമന്‍, മാര്‍ക്കറ്റിങ് ഡയറക്ടര്‍ രാഹുല്‍ ജെയിന്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍ രാധാകൃഷ്ണന്‍ നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!