കുവൈത്ത് മദ്യ ദുരന്തം; മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും

Web Desk
1 Min Read

കുവൈത്ത് സിറ്റി: വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാരുണ്ടെന്ന് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുവൈത്ത് അധികൃതരോ ഇന്ത്യന്‍ എംബസിയോ പുറത്തുവിട്ടിട്ടില്ല. വ്യാജ മദ്യം നിര്‍മിക്കുകയും വിതരണം നടത്തുകയും ചെയ്ത രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

city exchange

കണ്ണൂര്‍ സ്വദേശി മരിച്ചതായി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഇരിണാവ് പൊങ്കാരന്‍ സച്ചിന്‍ (31) ആണ് മരിച്ചത്. മൂന്ന് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന സച്ചിന്‍ മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ വന്നു മടങ്ങിയതായിരുന്നു. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മൃതദേഹം രാവിലെ എട്ടു മണിയോടെ വീട്ടിലെത്തും. സംസ്‌ക്കാരം പിന്നീട്.

വളപട്ടണം ഹുസ്‌ന ഡ്രൈവിംഗ് സ്‌കൂളിലെ ഷിബിനയാണ് സച്ചിന്റെ ഭാര്യ. സിയയാണ് മകള്‍. ഇരിണാവ് സി ആര്‍ സിക്ക് സമീപം പൊങ്കാരന്‍ മോഹനന്റേയും ഗിരിജയുടേയും മകനാണ് സച്ചിന്‍. സരിന്‍ സഹോദരനാണ്.

മദ്യദുരന്തത്തില്‍ 63 പേര്‍ ചികിത്സ തേടിയതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

- Advertisement -
Ad image

ജലീബ് അല്‍ ഷുയൂഖ് ബ്ലോക്ക് നാലില്‍ നിന്നാണ് ഇവര്‍ മദ്യം വാങ്ങിയത്. അഹ്മദിയ, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലുള്ളവരാണ് ദുരന്തത്തിന് ഇരയായത്. മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. അതുകൊണ്ടുതന്നെ വ്യാജമദ്യം നിര്‍മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നവരുടെ വിവരങ്ങള്‍ അധികൃതര്‍ ശേഖരിക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!