തൃശൂര്‍ മെഡിക്കല്‍ കോളേജിനു സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷന്‍

Web Desk
1 Min Read

തൃശ്ശൂര്‍ : തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ചെസ്റ്റ് ഹോസ്പിറ്റല്‍ വിഭാഗത്തിലേക്ക് മണപ്പുറം ഫൗണ്ടേഷന്‍ രണ്ടേകാല്‍ ലക്ഷം രൂപ വിലവരുന്ന ആവശ്യോപകരണങ്ങള്‍ കൈമാറി. ആശുപത്രിയിലേക്കാവിശ്യമായ നാല് ട്രോളികള്‍, ആറ് വീല്‍ചെയറുകള്‍, പീഡിയാട്രിക് വിഭാഗത്തിലേക്ക് നേത്ര ചികില്‍സാ ഉപകരണങ്ങള്‍ തുടങ്ങിയവ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ്ജ് ഡി ദാസില്‍ നിന്നും ഏറ്റുവാങ്ങി.
മണപ്പുറം ഫൗണ്ടേഷന്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നു ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. തൃശ്ശൂര്‍ മെഡിക്കല്‍ സൂപ്രണ്ടും ഓണ്‍കോളജി വിഭാഗം മേധാവിയുമായ ഡോ. ഷഹാന, പീഡിയാട്രിക് വിഭാഗം പ്രൊഫസര്‍ ഡോ. ബിജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു കൃതജ്ഞത അര്‍പ്പിച്ചു.
അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് റെജി പി ജോസഫ്, കളക്ടറേറ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രാണ്‍ സിങ്, മണപ്പുറം ഫിനാന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ പി ആര്‍ ഒ കെ എം അഷ്റഫ്, സാമൂഹിക പ്രതിബദ്ധത വിഭാഗത്തില്‍ നിന്നും ശില്പ സെബാസ്റ്റ്യന്‍, കെ സൂരജ്, മണപ്പുറം ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ അക്കാദമി ഡയറക്ടര്‍ രാമ സുബ്രഹ്മണ്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!