വിനോദ പരിപാടികളുമായി ആഗസ്തില്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി

Web Desk
1 Min Read

ദോഹ: കുട്ടികളേയും യുവാക്കളേയും ആകര്‍ഷിക്കുന്ന വിധത്തില്‍ ആഗസ്തില്‍ വിവിധ വിനോദ പരിപാടികളുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി. പാരമ്പര്യം, സംസ്‌ക്കാരം, കല, ഭക്ഷണം തുടങ്ങിയവയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഫലസ്തീന്‍ സാംസ്‌ക്കാരിക വാരാഘോഷവും സംഘടിപ്പിക്കും.
ഒന്‍പത് മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കാന്‍ തിങ്കിംഗ് മൈന്‍ഡ്‌സുമായി സഹകരിച്ച് ചില്‍ഡ്രന്‍സ് ലൈബ്രറി സമ്മര്‍ റീഡിംഗ് ചാലഞ്ച് സംഘടിപ്പിക്കും. വിജയികള്‍ക്ക് പുസ്തകങ്ങള്‍, കൂപ്പണുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്കും.
ആഗസ്ത് രണ്ടിന് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുമായി സഹകരിച്ച് പൊതു ഫണ്ട്, സ്റ്റേറ്റ് ഫണ്ടുകള്‍, സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള ബ്യൂറോയുടെ പങ്കിനെ കുറിച്ച് സെഷന്‍ നടക്കും.
ആഗസ്ത് അഞ്ചിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയര്‍ഫോഴ്‌സസ് സെന്‍ട്രല്‍ ബാന്റ് അവതരിപ്പിക്കുന്ന സംഗീത സായാഹ്നം ഇന്‍സ്റ്റാഗ്രാം ലൈവില്‍ അരങ്ങേറും. ഖത്തര്‍- യു എസ് എ സാംസ്‌ക്കാരിക വര്‍ഷം 2021ന്റെ ഭാഗമായാണ് പരിപാടി.
ആഗസ്ത് ഏഴിന് ലൈബ്രറി യംഗ് അഡള്‍ട്ട്‌സ് വെര്‍ച്വല്‍ സമ്മര്‍ ക്യാമ്പിന്റെ രണ്ടാം സീസണ്‍ ആരംഭിക്കും. രസകരവും ആകര്‍ഷകവുമായ ഏഴ് പ്രവര്‍ത്തനങ്ങളുടെ പരമ്പരയാണിത്. യംഗ് അഡല്‍ട്ട്‌സ് ഫിലിം ക്ലബ്, വെബ് ഡവലപിംഗ്, കോഡിംഗ് ക്ലബ്, പൈത്തണ്‍ മാത്തമാറ്റിക്‌സ്, ഭാവി കരിയര്‍ ലക്ഷ്യങ്ങള്‍ തുടങ്ങിയവ ഇതിലുണ്ടാകും. ഖത്തര്‍ കരിയര്‍ വികസന കേന്ദ്രവുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്.
ആഗസ്ത് എട്ടു മുതല്‍ 12 വരെയാണ് ഫലസ്തീന്‍ സാംസ്‌ക്കാരിക വാരാഘോഷം നടക്കുക.
ആഗസ്ത് 10ന് കുവൈത്തില്‍ നിന്നുള്ള സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ് ഇമാന്‍ ഡാര്‍വിഷ് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പ്രഭാഷണം നടത്തും.

city exchange
Share This Article
Leave a Comment
error: Content is protected !!