

നിക്കോസിയ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സൈപ്രസിലെ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം നിക്കോസിയയില്‍ നിന്ന് ഗ്രീസിലെ ഏഥന്‍സിലേക്ക് പുറപ്പെട്ടു.

ലാര്‍നാക്ക അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തേയും പ്രതിനിധി സംഘത്തേയും ഊര്‍ജ്ജ, വാണിജ്യ, വ്യവസായ മന്ത്രി ജോര്‍ജ്ജ് പാപനാസ്താസിയോ, സൈപ്രസിലെ ഖത്തര്‍ അംബാസഡര്‍ അലി ബിന്‍ യൂസഫ് അല്‍ മുല്ല, ഖത്തറിലെ സൈപ്രസ് അംബാസഡര്‍ നിക്കോളാസ് മനോള്‍സ് തുടങ്ങിയവര്‍ യാത്രയാക്കി.
