മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു

Web Desk
1 Min Read

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റിയിലും എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കേണ്ട മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങളെക്കുറിച്ചും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങ ളെക്കുറിച്ചും ആലോചിക്കുന്നതിനും അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു.

city exchange

മഴക്കാലത്ത് പടര്‍ന്നു പിടിക്കുന്ന മഞ്ഞപ്പിത്തം, ഡെങ്കു, എലിപ്പനി എന്നീ രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കണമെന്നും ഈ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് വേണ്ട മുന്‍കരുതലുകളെടുക്കണമെന്നും ഈ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ പടര്‍ന്നു പിടിക്കാതിരിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ഡി എം ഒ ഡോ. സക്കീന യോഗത്തില്‍ വിശദീകരണം നല്കി. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ട്രെയിനിങ്ങ് നല്‍കണമെന്നും രോഗ പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി മണ്ഡലത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആയി തീരുമാനിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഡി എം ഒ പറഞ്ഞു. ചില പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം, ഡെങ്കു എന്നീ രോഗങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി നിയന്ത്രണത്തിലാണെന്നും യോഗത്തില്‍ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!