ഒഴുക്കില്‍പ്പെട്ട തലശ്ശേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Web Desk
0 Min Read

കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി നഈം (24) ആണ് വ്യാഴാഴ്ച ഒഴുക്കില്‍ പെട്ടത്. ഒമ്പത് പേരടങ്ങിയ സംഘമാണ് ഇവിടെ വ്യഴാഴ്ച കുളിക്കാനായി എത്തിയിരുന്നത്. കുളിക്കുന്നതിനിടെ നഈം ഒഴുക്കില്‍ പെടുകയായിരുന്നു.

city exchange

മുക്കം ഫയര്‍ഫോഴ്സും കോടഞ്ചേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കിട്ടിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ജാബിറാണ് പിതാവ്.

Share This Article
Leave a Comment
error: Content is protected !!