‘ബ്ലൂട്ടന്‍ ബ്ലാറ്റര്‍ 2കെ22’ പി എസ് എം എസ് ടി എം സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം

Web Desk
1 Min Read

രാമന്തളി: പി എസ് എം എസ് ടി എം ഇംഗ്ലീഷ് മീഡിയം സ്്കൂളിന്റെ വാര്‍ഷികാഘോഷം ‘ബ്ലൂട്ടന്‍ ബ്ലാറ്റര്‍ 2കെ22’ പ്രോഗ്രാം സി എച്ച് സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കം കുറിച്ചു. പി ടി എ പ്രസിഡന്റ് പി കെ ഷബീര്‍ അധക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ജൗഹറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

city exchange

പയ്യന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ബാലഗോപാലന്‍ മുഖ്യാതിഥിയായ പരിപാടിയില്‍ 2022-23 അധ്യയന വര്‍ഷത്തിലേക്ക് അഡ്മിഷന്‍ എടുത്ത കുട്ടികള്‍ക്കുള്ള പ്രവേശന കിറ്റ് വിതരണം ജൗഹറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. യു കെ ജി വിദ്യാര്‍ഥികള്‍ക്കുള്ള കോണ്‍വൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാര്‍ ബാലഗോപാലന്‍ വിതരണം ചെയ്തു. രാമന്തളി ഖത്തീബ് അബു ഫിദ റശാദി, പി എം ലത്തീഫ്, മുഹമ്മദ് കുഞ്ഞി ഹാജി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, എ കെ റഊഫ്, പി അബ്ദുല്‍ ജബ്ബാര്‍, കെ കെ സി അബ്ദുല്ല തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കുട്ടികളുടെ വര്‍ണ്ണാഭമായ വിവിധ കലാ പരിപാടികള്‍ അരങ്ങേറി. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജമാല്‍ ഹുദവി സ്വാഗതവും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ദിവ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!