
തൃശൂര്‍: തസ്തിക നിര്‍ണയത്തിനുള്ള നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ അറബി ഭാഷാപഠനത്തിന് ഉണ്ടെങ്കില്‍ മുന്‍കാലങ്ങളിലേതു പോലെ അധ്യാപക തസ്തിക അനുവദിക്കുന്നതിനും പത്താംക്ലാസ് വരെ അറബി ഭാഷ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യം ഒരുക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള അറബിക് മുന്‍ഷിസ് അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍, ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ നാല് ഭാഷകള്‍ വരെ ഉപഭാഷയായി പഠിക്കുവാന്‍ ഹയര്‍ സെക്കന്‍ഡറിയില്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ മലയാളം, ഹിന്ദി ഉള്‍പ്പെടെ രണ്ട് ഭാഷകളെ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇത് പത്താം ക്ലാസ് വരെ അറബിക് ഒന്നാം ഭാഷയായി എടുത്ത് വന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഇല്ലാതാക്കുന്നതിനും ഭാഷാധ്യാപക തസ്തികകള്‍ ഇല്ലാതാകുന്നതിനും കാരണമാകുന്നു.

സംസ്ഥാനത്ത് പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഫുള്‍ എ പ്ലസ് ലഭിച്ച നുറ് കണക്കിന് വിദ്യാര്‍ഥികള്‍ പുറത്തായ സ്ഥിതിയാണ് സംജാത മായിട്ടുള്ളത്. സീറ്റുകള്‍ വര്‍ധിപ്പിച്ച് അപേക്ഷകരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

