എം എല്‍ എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാന്‍ കലക്ടറുടെ ഉത്തരവ്

Web Desk
1 Min Read

കോഴിക്കോട്: എം എല്‍ എ പി വി അന്‍വറിന്റെ ഭാര്യാ പിതാവിന്റെ പേരിലുള്ള കക്കാടം പൊയിലിലെ പാര്‍ക്കിലെ നാല് തടയണകളും ഒരു മാസത്തിനകം പൊളിക്കാന്‍ കോഴിക്കോട് കലക്ടറുടെ ഉത്തരവ്. കേരള നദീ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി വി.രാജന്‍ നല്കിയ റിട്ട് പെറ്റീഷനില്‍ 2020 ഡിസംബര്‍ 22ന് ഹൈക്കോടതി വിധി പറഞ്ഞിരുന്നു. ഇത് പ്രകാരം കേസില്‍ മൂന്നാം എതിര്‍ കക്ഷിയായ ജില്ലാ കലക്ടര്‍, ഹരജിക്കാരന്‍ സമര്‍പ്പിച്ച അപേക്ഷ രണ്ട് മാസത്തിനകം പരിഗണിച്ച് ബന്ധപ്പെട്ടവരുടെ ഹിയറിംഗ് നടത്തി തീര്‍പ്പു കല്‍പ്പിക്കാനായിരുന്നു കോടതി അന്ന് നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടശേഷം ഹരജിക്കാരന്റെ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിക്കാനായി വിദഗ്ദരെ ചുമതലപ്പെടുത്തി ഉത്തരവിട്ടിരുന്നു.

city exchange


തുടര്‍ന്ന് ജില്ലാ ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എന്നിവര്‍ സ്ഥല പരിശോധന നടത്തുകയും ചെയ്തിരുന്നു. റിസോര്‍ട്ടിന് വേണ്ടി മൂന്ന് കോണ്‍ക്രീറ്റ് തടയണകള്‍ ഉള്‍പ്പടെ നാല് തടയണകള്‍ പണിതതായും ഇവ മഴക്കാലത്ത് സുഗമമായ നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
ഈ സാഹചര്യത്തില്‍ പി വി ആര്‍ നാച്വര്‍ റിസോര്‍ട്ടിനു വേണ്ടി നിര്‍മ്മിച്ച നാല് തടയണകളും ഒരു മാസത്തിനകം പൊളിച്ചു നീക്കാന്‍ ഹരജിയിലെ എതിര്‍ കക്ഷിക്ക് നിര്‍ദ്ദേശം നല്‍കി കലക്ടര്‍ ഉത്തരവിടുകയായിരുന്നു. അല്ലാത്ത പക്ഷം തടയണ പൊളിച്ചു നീക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതും ചെലവാകുന്ന തുക ഉടമകളില്‍ നിന്ന് ഈടാക്കേണ്ടതുമാണെന്നും കലക്ടര്‍ ഉത്തരവിട്ടു.

Share This Article
Leave a Comment
error: Content is protected !!