ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ഏറെ സാധ്യതകളെന്ന് നിതിന്‍ നായര്‍

Web Desk
1 Min Read

കോഴിക്കോട്: ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ചെറുകിട സംരംഭകര്‍ക്കും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറെ സാധ്യതകളാണുള്ളതെന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ഓപണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് നിതിന്‍ നായര്‍ പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും ഫ്യൂച്ചര്‍ ഓഫ് റീട്ടെയില്‍ ഇ- കോമേഴ്‌സ്’ എന്ന വിഷയത്തില്‍ ചെറുകിട വ്യാപാരികള്‍ക്കായി സംഘടിപ്പിച്ച ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

city exchange

മറ്റ് സ്വകാര്യ പ്ലാറ്റ്‌ഫോമുകളെക്കാള്‍ ഈ രംഗത്ത് എത്തുന്നവരെ ഈ മേഖലയില്‍ സ്ഥിരമായി ഉറപ്പിച്ചു നിര്‍ത്തുവാന്‍ വേണ്ട സമീപനമാണ് ഒ എന്‍ ഡി സി കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് എം മെഹ്ബൂബ് അധ്യക്ഷത വഹിച്ചു.
കെ എസ് എസ് ഐ പ്രസിഡന്റ് അബ്ദുറഹിമാന്‍, ചേംബര്‍ വൈസ് പ്രസിഡന്റ് നിത്യാനന്ദ കമ്മത്ത്, ചേംബര്‍ സെക്രട്ടറി കെ അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

രാജ്യത്തെ വന്‍കിട കമ്പനികള്‍ ഡിജിറ്റല്‍ കോമേഴ്സ് രംഗം കുത്തകവല്‍ക്കരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചെറുകിട വ്യാപാരികളെ ഈ രംഗത്ത് നിലനിര്‍ത്തുവാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ രൂപപ്പെടുത്തിയ പ്ലാറ്റ്‌ഫോം ആണ് ഒ എന്‍ ഡി സി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!