വീണ്ടും പൊലീസ് വേഷത്തില്‍ ജോജു ജോര്‍ജ്; ‘ആരോ’ മെയ് 9ന് തിയേറ്ററുകളിലേക്ക്

Web Desk
1 Min Read

കൊച്ചി: ജോജു ജോര്‍ജ്ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ആരോ’ മെയ് 9ന് റീല്‍ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദര്‍ശനത്തിനെത്തിക്കും.

city exchange

ചിത്രത്തില്‍ സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, അജീഷ് ജോണ്‍, മനാഫ് തൃശൂര്‍, മാസ്റ്റര്‍ ഡെറിക് രാജന്‍, മാസ്റ്റര്‍ അല്‍ത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിന്‍ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

വി ത്രീ പ്രൊഡക്ഷന്‍സ്, അഞ്ജലി എന്റര്‍ടൈയ്‌മെന്റ്‌സ് എന്നിവയുടെ ബാനറില്‍ വിനോദ് ജി പാറാട്ട്, വി കെ അബ്ദുല്‍ കരീം, ബിബിന്‍ ജോഷ്വാ ബേബി, സാം വര്‍ഗ്ഗീസ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം റഷീദ് പാറയ്ക്കല്‍,
കരീം എന്നിവര്‍ ചേര്‍ന്നെഴുതുന്നു.

- Advertisement -
Ad image

മാധേഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആണ്. ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: ബിജി ബാല്‍, പ്രൊജക്റ്റ് ഡിസൈനര്‍: എന്‍ എം ബാദുഷ, പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!