Connect with us

Featured

ഖത്തറിലെ ഫിലിപ്പിനോ സമൂഹത്തെ പ്രശംസിച്ച് അമീര്‍

Published

on


മനില: രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയതിന് ഖത്തറിലെ ഫിലിപ്പിനോ സമൂഹത്തെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഫിലിപ്പിനോ പ്രസിഡണ്ട് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറുമായുള്ള ഔദ്യോഗിക ചര്‍ച്ചയില്‍ അഭിനന്ദിച്ചു.

അമീറിനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും ഫിലിപ്പീന്‍സ് പ്രസിഡന്റ് സ്വാഗതം ചെയ്തു. അമീറിന്റെ ആദ്യ ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിന്റെ പ്രാധാന്യവും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും അവരുടെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിലും അതിന്റെ പങ്കും ഊന്നിപ്പറഞ്ഞു.

ഇരു രാജ്യങ്ങളും 43 വര്‍ഷത്തെ സൗഹൃദം പങ്കിടുന്നുവെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് പറഞ്ഞു,
ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ ക്ഷണപ്രകാരം റിപ്പബ്ലിക് ഓഫ് ഫിലിപ്പീന്‍സ് സന്ദര്‍ശിക്കുന്നതില്‍ അമീര്‍ സന്തോഷം പ്രകടിപ്പിച്ചു, അമീറിനും അനുഗമിക്കുന്ന പ്രതിനിധി സംഘത്തിനും നല്‍കിയ ഊഷ്മളമായ സ്വീകരണത്തെയും ആതിഥ്യമര്യാദയെയും പ്രശംസിച്ചു.

ഫിലിപ്പീന്‍സ് പ്രസിഡന്റുമായുള്ള ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലും എല്ലാ തലങ്ങളിലും സഹകരണം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടി അമീര്‍ രണ്ട് സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള വേറിട്ട ബന്ധത്തെ എടുത്തുപറഞ്ഞു.

അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍താനി, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി എന്നിവരും പങ്കെടുത്തു.

ഫിലിപ്പീന്‍സിന്റെ ഭാഗത്ത് വിദേശകാര്യ സെക്രട്ടറി എന്റിക് മനലോ, ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ലൂക്കാസ് ബെര്‍സാമിന്‍, ട്രേഡ് സെക്രട്ടറി ആല്‍ഫ്രെഡോ പാസ്‌ക്വല്‍, ടൂറിസം സെക്രട്ടറി മരിയ എസ്പെരാന്‍സ ക്രിസ്റ്റീന ഫ്രാസ്‌കോ എന്നിവര്‍ സെഷനില്‍ പങ്കെടുത്തു.

അമീറിനും പ്രതിനിധി സംഘത്തിനും ബഹുമാനാര്‍ഥം ഫിലിപ്പീന്‍സ് പ്രസിഡന്റ് ഉച്ചഭക്ഷണ വിരുന്ന് സംഘടിപ്പിച്ചു.

നേരത്തെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ എത്തിയ അമീറിന് ഔദ്യോഗിക സ്വീകരണ ചടങ്ങ് നല്‍കിയിരുന്നു.


error: Content is protected !!