കെ എം സി സി ഇന്‍കാസ് വനിതാ വിങ് വിജയ് 24 ഇലക്ഷന്‍ പ്രചരണ സംഗമം നടത്തി

Web Desk
1 Min Read

ദോഹ: ഇന്ത്യയുടെ ഭാവി നിശ്ചയിച്ചേക്കാവുന്ന നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഗൗരവം ഉള്‍കൊളളണമെന്ന് ഖത്തര്‍ കെ എം സി സി വനിതാ വിങ് ഇന്‍കാസ് ലേഡീസ് വിംഗും സംയുക്തമായി പ്രവാസി കുടുംബങ്ങള്‍ക്കായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ‘വിജയ് 2024’ പരിപാടി ആഹ്വാനം ചെയ്തു. ഇന്ത്യ മുന്നണിയേയും കേരളത്തിലെ 20 യു ഡി എഫ് സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങാന്‍ യോഗം ജനാധിപത്യ സമൂഹത്തോട് അഭ്യര്‍ഥിച്ചു. നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ക്രമീകരിക്കണമെന്നും വനിതാ വിഭാഗം ആവശ്യപ്പെട്ടു.

city exchange

കെ എം സി സി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്‍കാസ് ഖത്തര്‍ വനിതാ വിങ് പ്രസിഡണ്ട് സെലിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ എം സി സി ഖത്തര്‍ വുമണ്‍സ് വിങ് പ്രസിഡണ്ട് സമീറ അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജിഷാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കെ എം സി സി, ഇന്‍കാസ് നേതാക്കളായ എം പി ഷാഫി ഹാജി, സലിം നാലകത്ത്, ബഷീര്‍ തുവാരിക്കല്‍, ഷാനവാസ്, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, പി എസ് എം ഹുസൈന്‍, മുസ്തഫ എലത്തൂര്‍, ഷംസു വാണിമേല്‍, മൈമൂന സൈനുദ്ധീന്‍ തങ്ങള്‍, സമീറ അന്‍വര്‍, മാജിത നസീര്‍, അഡ്വ. മഞ്ജുഷ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

സലീന കൂളത്ത് സ്വാഗതവും അര്‍ച്ചന സജി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!