
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.


സീഫിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ് ദേശീയപതാക ഉയര്‍ത്തി.


സ്വാതന്ത്ര്യദിനാഘോഷത്തില്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിലെ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. ഐക്യത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും ദേശസ്നേഹത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ആഘോഷങ്ങള്‍ നടന്നത്.
