Connect with us

Community

കെ എം സി സി ഖത്തര്‍ നവോത്സവ് 2കെ24 ബാഡ്മിന്റണ്‍; ഡബിള്‍സില്‍ തൃശൂരും സിംഗിള്‍സില്‍ കോഴിക്കോടും ചാമ്പ്യന്‍മാര്‍

Published

on


ദോഹ: കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്സവ് 2കെ24ന്റെ ഭാഗമായി നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം.

എട്ട് ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ഡബിള്‍സ് ടൂര്‍ണമെന്റില്‍ കെ എം സി സി തൃശൂരില്‍ നിന്നുള്ള ഖലീല്‍ ഇബ്റാഹീം, ഇല്ല്യാസ് ബഷീര്‍ സഖ്യം ഒന്നാം സ്ഥാനവും കെ എം സി സി കോഴിക്കോട് ടീമിന്റെ റിയാസ് കെ, സനാഹ് പി സഖ്യം രണ്ടാം സ്ഥാനവും കെ എം സി സി മലപ്പുറത്തിന്റെ മുഹമ്മദ് റാഫിദ്, ഷഫീക് കെ പി സഖ്യം മൂന്നാം സ്ഥാനം നേടി.

സിംഗിള്‍സില്‍ മുഹമ്മദ് നിസാം (കോഴിക്കോട്) ഒന്നാം സ്ഥാനവും മുഹമ്മദ് ഷിബിലി (കണ്ണൂര്‍) രണ്ടാം സ്ഥാനവും ഫഹിസ് വലിയാക്കത്തൊടി (മലപ്പുറം) മൂന്നാം സ്ഥാനവും നേടി.

മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസര്‍ക്കോട്, കണ്ണൂര്‍, തൃശൂര്‍, അല്‍ഖോര്‍, സൗത്ത് സോണ്‍ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കാളികളായത്.

ഡബിള്‍സ് ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ്, സിംഗിള്‍സ് ചാമ്പ്യനുള്ള ട്രോഫി ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ഡബിള്‍സ് റണ്ണര്‍ അപ്പിന് പി എസ് എം ഹുസൈന്‍, അന്‍വര്‍ ബാബു വടകര, സെക്കന്റ് റണ്ണറപ്പിന് സമീര്‍ മുഹമ്മദ്, അശ്‌റഫ് ആറളം, സിംഗ്ള്‍സ് റണ്ണറപ്പിന് അലി മൊറയൂര്‍, അജ്മല്‍ നബീല്‍, സെക്കന്റ് റണ്ണറപ്പിന് ടി ടി കെ ബഷീര്‍, സിദ്ദീഖ് വാഴക്കാട് എന്നിവരും നല്‍കി.

റഫറിമാര്‍ക്കുള്ള മെഡലുകള്‍ താഹിര്‍ താഹക്കുട്ടി, വി ടി എം സാദിഖ്, സല്‍മാന്‍ എളയടം, ഫൈസല്‍ കേളോത്ത്, ഷംസുദ്ദീന്‍ വാണിമേല്‍, സവാദ് വെളിയംകോട്, അതീഖ് റഹ്മാന്‍, നിഅ്മത്തുല്ല കോട്ടക്കല്‍, ഹംസക്കുട്ടി തൃശൂര്‍ എന്നിവര്‍ നല്‍കി. നവോത്സവ് സംഘാടക സമിതി നേതാക്കളായ റസാഖ് കുന്നുമ്മല്‍, സിദ്ധീഖ് പറമ്പന്‍, നൗഫല്‍ സി കെ, സല്‍മാന്‍ മഞ്ചേരി, നസീര്‍ പി എസ്, അന്‍സാരി വേങ്ങര, ശമ്മാസ്, അന്‍വര്‍ കാഞ്ഞങ്ങാട്, റുബിനാസ് കോട്ടേടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


error: Content is protected !!