Featured
ഖത്തറില്‍ വാരാന്ത്യം ചൂടുള്ളതാവും
ദോഹ: വാരാന്ത്യത്തിലെ കാലാവസ്ഥാ പ്രവചനത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും പകല്‍സമയത്ത് ചൂടായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) അറിയിച്ചു.
വെള്ളിയാഴ്ച ദോഹയില്‍ കൂടിയ താപനില 38 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 31 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും താപനില 32 ഡിഗ്രി സെല്‍ഷ്യസിനും 37 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. രണ്ട് ദിവസങ്ങളിലും അതിരാവിലെ മൂടല്‍മഞ്ഞും പിന്നീട് ഉച്ചവരെ ചൂടുമായിരിക്കും.