Connect with us

Entertainment

‘ദേവദൂതന്‍’ അന്‍പതാം ദിവസത്തിലേക്ക്; ഇന്ത്യന്‍ സിനിമയില്‍ പുതിയ നാഴികക്കല്ലുകൂടി

Published

on


കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ തന്നെ ചരിത്ര വിജയവുമായി ദേവദൂതന്‍ അന്‍പതാം ദിവസത്തിേലേക്ക് കടന്നു. റീ റിലീസ് ചെയ്ത് ആറാഴ്ചകള്‍ പിന്നിടുമ്പോള്‍ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തിയേറ്ററുകളിലായി പ്രദര്‍ശനം തുടരുകയാണ്. മറ്റ് ഭാഷകളിലടക്കം റീ റിലീസ് ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോട്ടുകളെ പിന്നിലാക്കുകയും ചെയ്തു എന്നതാണ് റിപ്പോര്‍ട്ട്.

കേരളത്തിന് പുറേമേ ജി സി സി, തമിഴ്‌നാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ഏറ്റവും മികച്ച റീ റിലീസ് ഗ്രോസ്സര്‍ ആയി മാറിയിരിക്കുകയാണ് ദേവദൂതന്‍. വിജയത്തിനപ്പുറം മിന്നും ജയത്തിന്റെ മധുരത്തിലാണ് ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവര്‍ത്തകരും.

ലോക സിനിമകളോട് കിടപിടിക്കുന്ന കണ്ടന്റ് ക്വാളിറ്റിയുമായിട്ടാണ് 2000ല്‍ ദേവദൂതന്‍ റിലീസ് ചെയ്തത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ചിത്രം പരാജയപ്പെട്ടു. ആ ചിത്രമാണ് 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്ററിലെത്തിയിരിക്കുന്നതും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നതും.

നിറഞ്ഞ സദസില്‍ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ‘ദേവദൂതന്‍’ വിസ്മയമായി തുടരുകയാണ്. കോവിഡ് കാലത്തായിരുന്നു പ്രേക്ഷകര്‍ ദേവദൂതനെ മറ നീക്കി പുറത്തെത്തിച്ചത്. ചിത്രത്തിന്റെ സാങ്കേതികതയും പാട്ടുകളും സീനുകളുമെല്ലാം ചര്‍ച്ചയായതോടെ റീ റിലീസ് എന്ന ചിന്തയിലേക്ക് അണിയറ പ്രവര്‍ത്തകരും സിനിമ പ്രേമികളും ഒരുപോലെ എത്തി.

‘ഹൈ സ്റ്റുഡിയോസ്’ ആണ് ദേവദൂതനെ 4കെ ഡോള്‍ബി അറ്റ്‌മോസ്ലേക്ക് റിമാസ്റ്റര്‍ ചെയ്ത് തിയേറ്ററില്‍ എത്തിച്ചത്. സിബി മലയില്‍ സംവിധാനം
ചെയ്ത് ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേര്‍ത്ത ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ്.

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രത്തിന്റെ
നിര്‍മ്മാണം. സന്തോഷ് സി തുണ്ടില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍ ആണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം. കെ ജെ യേശുദാസ്, ജയചന്ദ്രന്‍, എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. പി ആര്‍ ഒ: പി ശിവപ്രസാദ്.


error: Content is protected !!