Featured
അഞ്ച് വര്‍ഷത്തിനുള്ളില്‍ പച്ചക്കറി ഉത്പാദനത്തില്‍ ഖത്തറിന് 98 ശതമാനം വളര്‍ച്ച
ദോഹ: രാജ്യത്തെ സ്വയംപര്യാപ്തത വര്‍ധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള ശ്രമങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഖത്തറിലെ പ്രാദേശിക ഭക്ഷ്യോത്പാദനത്തില്‍ വന്‍ വര്‍ധനവ്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഖത്തര്‍ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഉത്പാദന കുതിച്ചുചാട്ടം കൈവരിച്ചതായും കൃഷി ചെയ്യുന്ന പ്രദേശങ്ങളിലും അളവിലും ഉത്പാദനത്തിലും ഗണ്യമായ വളര്‍ച്ചയുണ്ടായതായും പച്ചക്കറി ഉത്പാദനത്തിന്റെ അളവില്‍ 98 ശതമാനം വര്‍ധിപ്പിക്കാന്‍ സഹായിച്ചതായും മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ പറഞ്ഞു.
കന്നുകാലി ഉത്പാദന മേഖലയില്‍ രാജ്യം സ്വയംപര്യാപ്തത കൈവരിച്ചതായും പാലിലും പാലുത്പന്നങ്ങളിലും കോഴി വളര്‍ത്തലിലും 100 ശതമാനം വര്‍ധനവാണുണ്ടായത്.
എല്ലാ ഭക്ഷ്യസുരക്ഷാ മേഖലകളെയും പിന്തുണയ്ക്കുന്നതിനായി മന്ത്രാലയം ആരംഭിച്ച സംരംഭങ്ങള്‍ക്ക് പുറമേ മത്സ്യ ഉത്പാദനത്തിലും ഖത്തര്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അത് നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും മുനിസിപ്പാലിറ്റി മന്ത്രി പറഞ്ഞു.