ചലച്ചിത്ര പുരസ്‌കാരം നേടിയ നേഹയെ കാഷിഷ് മുംബൈ ഇന്റര്‍നാഷണല്‍ ക്യീര്‍ ഫിലിം ഫെസ്റ്റെവല്‍ വേദിയില്‍ ആദരിച്ചു

Web Desk
2 Min Read

കൊച്ചി: ട്രാന്‍സ് സമൂഹത്തില്‍ നിന്ന് ചരിത്രത്തിലാദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹയെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്യീര്‍ ഫിലിം ഫെസ്റ്റിവലായ പതിമൂന്നാമത് കാഷിഷ് മുംബൈ ഇന്‍ര്‍നാഷണല്‍ ക്യീര്‍ ഫിലിം ഫെസ്റ്റിവെലിന്റെ വേദിയില്‍ ആദരിച്ചു. ഫോട്ടോ ജേര്‍ണലിസ്റ്റ് പി അഭിജിത്ത് സംവിധാനം ചെയ്ത ‘അന്തരം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് 2021ലെ സ്ത്രീ- ട്രാന്‍സ്‌ജെന്‍ഡര്‍ കാറ്റഗറിയിലെ അവാര്‍ഡിന് ചെന്നൈയില്‍ നിന്നുള്ള നേഹ അര്‍ഹയായത്.

city exchange

ചലച്ചിത്രോത്സവത്തില്‍ അന്തരം ഉദ്ഘാടന ചിത്രമായാണ് മുംബൈയിലെ ലിബര്‍ട്ടി സിനിമാസില്‍ പ്രദര്‍ശിപ്പിച്ചത്. സവിശേഷമായ ഉള്ളടക്കവും വ്യത്യസ്തമായ അവതരണവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അന്തരം. ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ തൃശ്ശൂര്‍ തുടങ്ങിയ രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലും അന്തരം പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് സിനിമക്ക് കാഷിഷ് മുംബൈ ഇന്റര്‍നാഷണല്‍ ക്വീര്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ചത്.
ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് പി അഭിജിത്ത് ആദ്യമായൊരുക്കുന്ന സിനിമയാണ് അന്തരം. കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. ‘രക്ഷാധികാരി ബൈജു’വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അന്തരമെന്ന് സംവിധായകന്‍ പി. അഭിജിത്ത് പറഞ്ഞു. ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ സോഷ്യല്‍ പൊളിറ്റിക്‌സും പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്.

- Advertisement -
Ad image

രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്‌സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ വി ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ പി, രാഹുല്‍രാജീവ്, ബാസില്‍ എന്‍ ,ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ബാനര്‍- ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, സംവിധാനം- പി അഭിജിത്ത്, നിര്‍മ്മാതാക്കള്‍- ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില, സഹനിര്‍മ്മാതാക്കള്‍- ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ്, തിരക്കഥ, സംഭാഷണം- ഷാനവാസ് എം എ, ഛായാഗ്രഹണം- എ മുഹമ്മദ്, എഡിറ്റിങ്- അമല്‍ജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് യാത്ര, പശ്ചാത്തല സംഗീതം- പാരീസ് വി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്റ്, കളറിസ്റ്റ്- സാജിത് വി പി, ഗാനരചന- അജീഷ് ദാസന്‍, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാര്‍, മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ ശോഭില, വി പി ശ്രീജിഷ, ക്യാമറ അസോസിയേറ്റ്- ചന്തു മേപ്പയ്യൂര്‍, സച്ചിന്‍ രാമചന്ദ്രന്‍.

Share This Article
Leave a Comment
error: Content is protected !!