രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; ചൂര്‍ണ്ണിക്കരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Web Desk
1 Min Read

ആലുവ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചൂര്‍ണ്ണിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം തായിക്കാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിതിന്‍ രാജ് അധ്യക്ഷത വഹിച്ചു.

city exchange

വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു. നേതാക്കളായ മുഹമ്മദ് ഷെഫീക്ക്, രാജേഷ് പുത്തനങ്ങാടി, എം എസ് സനു, മുഹമ്മദ് ഷാഫി, ഷഹനാസ് പി എ, ജി മാധവന്‍ കുട്ടി, കെ കെ ശിവാനന്ദന്‍, നസീര്‍ ചൂര്‍ണ്ണിക്കര, ടി ഐ മുഹമ്മദ്, മനു മൈക്കിള്‍, ഇ എം ഷെരീഫ്, ഷെമീര്‍ മീന്ത്രക്കല്‍, സുധീര്‍ കുന്നത്തേരി, ഷെറഫ് ചൂര്‍ണ്ണിക്കര, ലിനീഷ് വര്‍ഗീസ്, സുഹാസ്, അനൂപ് ശിവശക്തി, അസറുദ്ദീന്‍, മുഫീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്ന് പിണറായി വിജയന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

Share This Article
Leave a Comment
error: Content is protected !!