ഏഷ്യന്‍ കപ്പിന് ദോഹ മെട്രോയുടെ എല്ലാ ട്രെയിനുകളും സര്‍വീസിന്

Web Desk
2 Min Read

ദോഹ: ജനുവരി 12ന് ആരംഭിക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന് ഖത്തര്‍ റെയില്‍ ആധുനികവും സൗകര്യപ്രദവും സുരക്ഷിതവുമായ ദോഹ മെട്രോ ട്രെയിനുകളുടെ മുഴുവന്‍ ഫ്ളീറ്റുകളും പൂര്‍ണ്ണമായും അണിനിരത്തും.

city exchange

റെഡ് ലൈനില്‍ ആറ് കാരേജ് ട്രെയിനുകളാണ് സര്‍വീസ് നടത്തുക. ട്രെയിനില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി 1120 ആക്കി വര്‍ധിപ്പിക്കും. മത്സര കാലയളവില്‍ മൂന്ന് ലൈനുകളിലും ട്രെയിനുകള്‍ക്കിടയിലുള്ള ഹെഡ്വേ മൂന്നു മിനിറ്റായി കുറയ്ക്കുകയും ചെയ്യും.

ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ടൂര്‍ണമെന്റ് കാലയളവില്‍ ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസുകള്‍ വെള്ളിയാഴ്ച ഒഴികെ സാധാരണ ടൈംടേബിള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. മത്സരത്തിന്റെ ഉദ്ഘാടന ദിവസം ജനുവരി 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പകരം ഉച്ചയ്ക്ക് 12 മുതല്‍ സര്‍വീസ് നടത്തും. തുടര്‍ന്നുള്ള മത്സര ദിവസങ്ങളില്‍ വെള്ളിയാഴ്ച (ജനുവരി 19, ഫെബ്രുവരി 2) ഉച്ചയ്ക്ക് രണ്ടു മണിക്ക് പകരം രാവിലെ 10 മുതല്‍ സര്‍വീസ് നടത്തും.

ജനക്കൂട്ടത്തെ സുഗമമായും കാര്യക്ഷമമായും നിയന്ത്രിക്കാനുള്ള ശ്രമത്തില്‍, ഖത്തര്‍ റെയില്‍, സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള മെട്രോ സ്റ്റേഷനുകളില്‍ അധിക ഇന്റേണല്‍ സൈനേജുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സ്റ്റേഷനുകളില്‍ പ്രതീക്ഷിക്കുന്ന ജനക്കൂട്ടത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ച ജീവനക്കാരുമുണ്ടാകും. കൂടാതെ, ഖത്തര്‍ റെയില്‍ ‘സ്റ്റേഡിയം ബൈ മെട്രോ’ എന്ന പേരില്‍ ഒരു ഡിജിറ്റല്‍ ഗൈഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്കുള്ള ആക്സസ് എളുപ്പമാക്കാനും സ്റ്റേഡിയങ്ങളിലേക്കുള്ള കണക്റ്റിവിറ്റി ലക്ഷ്യമിടുന്നു. ഉപഭോക്താക്കള്‍ക്ക് ട്രെയിന്‍ സമയം, അവസാന ട്രെയിന്‍ പുറപ്പെടല്‍ സമയം, മറ്റേതെങ്കിലും വിവരങ്ങള്‍ അല്ലെങ്കില്‍ അന്വേഷണങ്ങള്‍ എന്നിവയ്ക്കായി 24/7 ഉപഭോക്തൃ സേവന കേന്ദ്രവുമായി 105 എന്ന നമ്പറില്‍ ബന്ധപ്പെടാം.

- Advertisement -
Ad image

ആരാധകര്‍ക്ക് എല്ലാ സ്റ്റേഷനുകളിലും സൗജന്യ വയര്‍ലെസ് ഇന്റര്‍നെറ്റ് (വൈ-ഫൈ) സേവനങ്ങള്‍ ഉപയോഗിക്കാനും ഭക്ഷണ- പാനീയ സേവനങ്ങള്‍, മിനി- മാര്‍ട്ടുകള്‍, ഫാര്‍മസികള്‍, സ്‌പോര്‍ട്‌സ് വസ്ത്ര സ്റ്റോറുകള്‍, സാങ്കേതികവിദ്യ, സമ്മാനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രാദേശിക, അന്തര്‍ദേശീയ റീട്ടെയില്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം അസാധാരണമായ ഷോപ്പിംഗ് അനുഭവിക്കാനും കഴിയും.

Share This Article
Leave a Comment
error: Content is protected !!