കുപ്രചാരണങ്ങള്‍ നടത്തി ലീഗിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്: കെ പി എ മജീദ്

Web Desk
1 Min Read

കോഴിക്കോട്:മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് കെപിഎ മജീദ്. മുഈനലി തങ്ങളുടെ നടപടി തെറ്റായിപ്പോയെന്ന് യോഗത്തില്‍ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടു. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പുറത്തുവന്നത്. കെ ടി ജലീലിന്റെ പ്രസ്താവന മുസ്ലിം ലീഗിനെ താറടിക്കാനുള്ള ശ്രമമാണെന്നും കെപിഎ മജീദ് പറഞ്ഞു. യോഗത്തില്‍ താന്‍ പൊട്ടിത്തെറിച്ചെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. കുപ്രചാരണങ്ങള്‍ നടത്തി ലീഗിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൂടിയാലോചനകള്‍ നടത്തി പുതിയ കര്‍മ്മ പദ്ധതികളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും കെപിഎ മജീദ് പറഞ്ഞു.കള്ളവാര്‍ത്തകളും കുപ്രചാരണങ്ങളും നടത്തി മുസ്ലിംലീഗിനെ തകര്‍ക്കാമെന്ന് ആരും വിചാരിക്കേണ്ട. വലിയ പ്രതിസന്ധികള്‍ തരണം ചെയ്ത് ജനങ്ങളുടെ അംഗീകാരം നേടിയ പാര്‍ട്ടിയാണിത്. കൂടിയാലോചിച്ചും കൂട്ടുത്തരവാദിത്തത്തോടെയും പുതിയ കര്‍മ്മ പദ്ധതികളുമായി പാര്‍ട്ടി മുന്നോട്ട് പോകും. അതിനിടയില്‍ കുളം കലക്കാന്‍ വരുന്നവരെ തിരിച്ചറിയാനുള്ള വിവേകം പാര്‍ട്ടി നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കുമുണ്ടെന്ന് കെപിഎ മജീദ് വ്യക്തമാക്കി.

city exchange
Share This Article
Leave a Comment
error: Content is protected !!