അഭിമാനം ആകാശത്തോളമെത്തിച്ച ഖത്തര്‍ ഒളിംപിക് ടീം തിരികെയെത്തി

Web Desk
1 Min Read
Image processed by CodeCarvings Piczard ### FREE Community Edition ### on 2021-08-07 20:44:32Z | |

ദോഹ: സ്വര്‍ണ മെഡലുകള്‍ ചേര്‍ത്തുവെച്ച് രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ഖത്തര്‍ ഒളിംപിക് ടീം തിരികെയത്തി. ടോക്യോയില്‍ നിന്നും ദോഹ ഖത്തര്‍ എയര്‍വെയ്‌സില്‍ ദോഹയിലിറങ്ങിയ താരങ്ങള്‍ക്ക് അര്‍ഹിക്കുന്ന സ്വീകരണമാണ് രാജ്യം നല്കിയത്.

city exchange

അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തിലാണ് ദോഹയിലെത്തിയ സംഘത്തെ സ്വീകരിച്ചത്. ഹൈജംപ്, വെയ്‌ലിഫ്റ്റിംഗ് മത്സരങ്ങളില്‍ സ്വര്‍ണ മെഡലുകളും ബീച്ച് വോളിയില്‍ വെങ്കലവും നേടിയാണ് ഖത്തര്‍ ടീം ടോക്യോ വിട്ടത്. ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിയാണ് ഒളിംപിക് സംഘത്തെ നയിച്ചത്.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഖത്തര്‍ അത്‌ലറ്റുകളുടെ പ്രകടനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ഖത്തറിന്റെ ചരിത്ര നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് അമീര്‍ ട്വീറ്റ് ചെയ്തു. ഒളിംപിക് കമ്മിറ്റിയെ അഭിനന്ദിക്കുന്നതായും അമീര്‍ ട്വീറ്റില്‍ പറയുന്നു.
ഖത്തര്‍ ഒളിംപിക് ടീമിനെ ശൈഖ് ജാസിമും അഭിനന്ദിച്ചു. മികച്ച പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെച്ചതെന്നും അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായ താരങ്ങളെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!