
മാഡ്രിഡ്: ബാഴ്‌സലോണ വിടുകയാണെന്നറിയിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ വികാരനിര്‍ഭരനായി മെസി. ബാഴ്‌സലോന പ്രസിഡന്റും കുടുംബവും സഹതാരങ്ങളും മാധ്യമപ്രവര്‍ത്തകരും അടങ്ങിയ സദസ്സിലാണ് മെസി വിങ്ങിപ്പൊട്ടിയത്. ബാഴ്‌സയില്‍ തന്നെ തുടരാനുള്ള എല്ലാ കാര്യങ്ങളും തയ്യാറായതാണെന്നും ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങളാണ് അത് ഇല്ലാതാക്കിയതെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ മെസി പറഞ്ഞു.
ഭാര്യക്കും മക്കള്‍ക്കുമൊപ്പം മെസി എത്തിയത്. ഇങ്ങനെ ക്ലബ് വിടേണ്ടിവരുമെന്ന് കരുതിയില്ല. എല്ലാവരോടും നന്ദി പറയുകയാണ്. ആരാധകരെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നു. പിഎസ്ജി ഒരു സാധ്യതയാണ്. പക്ഷേ, നിരവധി ഓഫറുകള്‍ വരുന്നുണ്ട്. ഒരുപാട് കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നുണ്ട്. ബാഴ്‌സലോണ വിടുകയാണെന്ന യാഥാര്‍ത്ഥ്യത്തോട് ഇതുവരെ അംഗീകരിക്കാനായിട്ടില്ല. പക്ഷേ, അത് അംഗീകരിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും മെസി കൂട്ടിച്ചേര്‍ത്തു.

