പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി അധികാരമേറ്റു

Web Desk
0 Min Read

ജലന്ധര്‍: പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനേയും ക്ഷണിച്ചിരുന്നു.

city exchange

എന്നാല്‍ പ്രതിഷേധിച്ച് അദ്ദേഹം ചടങ്ങ് ബഹിഷ്‌ക്കരിച്ചു. ഉപമുഖ്യമന്ത്രിമാരിലൊരാളായി ഓംപ്രകാശ് സോനി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ നാടകീയ വഴിത്തിരിവാണ് പഞ്ചാബിലുണ്ടായത്. പിന്തുണയും ഹൈക്കമാന്‍ഡ് താല്‍പര്യവും മുന്‍മന്ത്രി സുഖ് ജിന്തര്‍ സിംഗിന് അനുകൂലമായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ മാറ്റം വരികയായിരുന്നു. ദലിത് സിഖ് വിഭാഗത്തില്‍ നിന്നുള്ളയാളാണ് ചരണ്‍ ജിത്ത് സിംഗ് ചന്നി. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ പഞ്ചാബില്‍ എന്ത് സാഹചര്യമാണ് ഇനിയുണ്ടാക്കുകയെന്ന് കണ്ടറിയേണ്ടിവരും.

Share This Article
Leave a Comment
error: Content is protected !!