വൈദികപ്പട്ടം എന്തും പറയാനുള്ള ലൈസന്‍സ് അല്ല: വെള്ളാപ്പള്ളി

Web Desk
1 Min Read

ആലപ്പുഴ: മയക്കുമരുന്ന് കച്ചവടം നടത്തുന്നത് മുസ്ലിം വിഭാഗം മാത്രമാണെന്ന വിമര്‍ശനം ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പ്രതികരണമായാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്.വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

വൈദിക പട്ടം എന്തും പറയാനുള്ള ലൈസന്‍സ് അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. ചില പ്രത്യേക വിഭാഗങ്ങള്‍ മാത്രമാണ് ഇതിന് പിന്നിലെന്ന് പറയാനാവില്ല. മതപരിവര്‍ത്തനം കൂടുതലും നടത്തുന്നത് ക്രിസ്ത്യന്‍ മിഷനറിമാരാണ്. എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനം താന്‍ ഉന്നയിക്കില്ലെന്നും ചില പ്രത്യേക വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!