
ദമ്മാം: സൗദിയിലെ വാദി ദവാസിറിലെ പെട്രോള്‍ പമ്പ് ജീവനക്കാരനായ മലയാളിയെ തോക്കുപയോഗിച്ച് വെടിവെച്ച കേസില്‍ സൗദി പൗരന് ഏഴുവര്‍ഷം തടവ്. ഫുള്‍ടാങ്ക് എണ്ണയടിച്ച ശേഷം പണം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് വെടിവെച്ചത്. കാലിന് വെടിയേറ്റ കൊല്ലം സ്വദേശിയായ മുഹമ്മദ് നിലവില്‍ ചികിത്സയിലാണ്. പബ്ലിക് പ്രോസിക്യൂഷന്‍ കടുത്ത ശിക്ഷ വേണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രതിയായ സൗദി പൗരന്‍ കോടതി നിശ്ചയിക്കുന്ന പിഴയും ഒടുക്കണം. പ്രതിയുടെ പക്കലുണ്ടായിരുന്ന തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. സാധാരണാക്കാര്‍ക്കെതിരായ അതിക്രമങ്ങളെ കര്‍ശനമായി നേരിടുമെന്ന് കോടതി വ്യക്തമാക്കി. ആയുധം അനാവശ്യമായി കൈവശം വെക്കുന്നതും പൊതു സ്ഥലത്ത് ഉപയോഗിക്കുന്നതും ഗുരുതര കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി.


