ഖത്തറില്‍ ലോകകപ്പിന് മുമ്പ് 105 പുതിയ ഹോട്ടലുകളും അപ്പാര്‍ട്‌മെന്റുകളും സജ്ജമാവും

Web Desk
1 Min Read

ദോഹ: കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും ലോകകപ്പിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ഖത്തറില്‍ സജീവം. അടുത്ത വര്‍ഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ലോകകപ്പ് പോരാട്ടം മാത്രമല്ല രാജ്യത്തെ ജീവിത സാഹചര്യങ്ങളെ ഏറ്റവും പുതിയ അവസ്ഥയിലേക്കെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലോകകപ്പിന് മുന്നോടിയായി 105 പുതിയ ഹോട്ടലുകളും അപ്പാര്‍ട്‌മെന്റുകളും പ്രവര്‍ത്തനസജ്ജമാവുമെന്ന് ഖത്തര്‍ എയര്‍വേസ് ചീഫ് എക്‌സിക്യൂട്ടിവും ഖത്തര്‍ നാഷനല്‍ ടൂറിസം സെക്രട്ടറി ജനറലുമായ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
ഖത്തറിന്റെ ആതിഥ്യ മര്യാദയും സ്‌നേഹവും കൂടുതല്‍ വിശാലമാക്കി വിനോദ സഞ്ചാര മേഖലയെ വികസിപ്പിക്കുകയാണ് രാജ്യം. ലോകകപ്പിനെത്തുന്ന ഓരോ അതിഥിക്കും അത് അനുഭവപ്പെടമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് നടക്കുന്ന 28 ദിവസത്തിനുള്ളില്‍ 15 ലക്ഷം പേരെയെങ്കിലുമായാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!