
ടോക്കിയോ: ഒളിംപിക്‌സ് ആരംഭിക്കാന്‍ അഞ്ച് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഒളിംപിക് ഗ്രാമത്തില്‍ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചു. ടോക്കിയോ ഒളിംപിക്‌സ് സംഘാടക സമിതി വക്താവ് മാസ ടക്കായയാണ് ഇക്കാര്യം അറിയിച്ചത്.
സ്‌ക്രീനിംഗ് ടെസ്റ്റിലാണ് കോവിഡ് കണ്ടെത്തിയത്. ഒളിംപിക്‌സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി വക്താവ് മാസ ടക്കായ വെളിപ്പെടുത്തി. കായിക താരത്തിനല്ല കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ രണ്ടാഴ്ചത്തെ ക്വാറന്റൈനിലാക്കി. ഒളിംപിക് ഗ്രാമത്തില്‍ കോവിഡ് പോസിറ്റീവ് കേസുകളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സി ഇ ഒ തോഷിരോ മ്യൂട്ടോ പറഞ്ഞു.
കായിക താരങ്ങള്‍ പ്രതിദിന പരിശോധനയ്ക്ക് വിധേയമാകുന്നതിന് പുറമേ ഒളിംപിക് വേദിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ശരീരതാപവും പരിശോധിക്കും. ഒളിംപിക് മത്സരങ്ങള്‍ക്ക് യാത്ര തിരിക്കുന്നവര്‍ നാട്ടില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പും ജപ്പാനില്‍ എത്തിയ ശേഷവും കോവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. മാത്രമല്ല മൂന്നു ദിവസത്തെ നിരീക്ഷണത്തിനും വിധേയമാകണം.
ജൂലായ് ഒന്നു മുതല്‍ 16 വരെ ഒളിംപിക്‌സുമായി ബന്ധപ്പെട്ട ടോകിയോയിലെത്തിയവര്‍ക്ക് നടത്തിയ സ്‌ക്രീനിംഗില്‍ ഇതുവരെ 15 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
പതിനൊന്നായിരത്തോളം അത്‌ലറ്റുകളും ആയിരക്കണക്കിന് ജീവനക്കാരുമാണ് ഒളിംപിക് ഗ്രാമത്തിലുണ്ടാവുക. ഒളിംപിക് വേദികളില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല.

