

കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ ആഭിമുഖ്യത്തില്‍ മത മൈത്രി ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു.

റമദാന്‍- വിഷു- ഈസ്റ്റര്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സിവില്‍ സ്റ്റേഷന്‍ മസ്ജിദ് ഖത്തീബ് ബഷീര്‍ പട്ടേല്‍താഴം, രാമകൃഷ്ണ മിഷന്‍ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ, മേരിക്കുന്ന് സെന്റ് പോള്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ജിയോലിന്‍ എടേഴത്ത് എന്നിവ പ്രഭാഷണം നടത്തി.

പി ഡി ജി എം ഡി ശ്രീധരന്‍ നമ്പ്യാര്‍ മുഖ്യതിഥിയായി. പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. ഡോ. പി എന്‍ അജിത, ജലീല്‍ എടത്തില്‍, നിതിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.

