Connect with us

Latest News

80:20 അനുപാതം എന്താണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് പിശകുപറ്റിയോ എന്ന് പരിശോധിക്കണം: പാലോളി

Published

on


തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദത്തില്‍ വിശദീകരണവുമായി പാലോളി മുഹമ്മദ് കുട്ടി. 80: 20 കോടതി കണ്ടത് വീതംവെപ്പെന്ന തരത്തിലാണെന്നും കോടതിയെ കാര്യം ബോധ്യപ്പെടുത്തുന്നതില്‍ പിശകുപറ്റിയോ എന്നത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ക്കാധാരം ഹൈക്കോടതി വിധിയാണെന്ന് പറഞ്ഞ അദ്ദേഹം 80:20 അനുപാതം എന്താണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് തെറ്റുണ്ടായതായി സംശയിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം 80:20 നടപ്പാക്കിയതില്‍ അന്ന് പ്രശ്മില്ലായിരുന്നുവെന്നും കോടതി വിധിക്ക് ശേഷമാണ് അത് വിവാദമാക്കുന്നതെന്നും അദ്ദഹം പറഞ്ഞു. പാലോളി കമ്മിറ്റിയില്‍ എല്ലാ വിഭാഗത്തിലുള്ള ആളുകളും ഉണ്ടായിരുന്നു. എല്ലാ ജില്ലകളിലും നേരത്തെ അറിയിച്ച് സന്ദര്‍ശനം നടത്തി, എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം കേട്ടതിന് ശേഷമാണ് 80:20 നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!