ഇസ്രായേലി ചാര സോഫ്റ്റ്‌വെയര്‍ ഇന്ത്യന്‍ നേതാക്കളുടേയും മാധ്യമ പ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തി

Web Desk
1 Min Read

ന്യൂഡല്‍ഹി: രണ്ടു കേന്ദ്രമന്ത്രിമാര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, ഭരണഘടനയിലെ ഉന്നതന്‍, സുരക്ഷാ സംഘങ്ങളിലെ ഇപ്പോഴത്തേയും മുമ്പത്തേയും തലവന്മാര്‍, ഭരണനിര്‍വഹണ ഉദ്യോഗസ്ഥര്‍, 40 മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ ഇസ്രായേലി ചാര സോഫ്റ്റ്‌വെയര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്.
മാധ്യമ പ്രവര്‍ത്തകരായ ഇന്ത്യന്‍ എക്‌സ്പ്രസിലെ സുഷാന്ത് സിംഗ്, ഹിന്ദുസ്ഥാന്‍ ടൈംസിലെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശിശിര്‍ ഗുപ്ത, മുന്‍ ബ്യൂറോചീഫ് പ്രശാന്ത് ഝാ, ഡിഫന്‍സ് കറസ്‌പോണ്ടന്റ് രാഹുല്‍ സിംഗ്, ദി മിന്റിലെ മാധ്യമ പ്രവര്‍ത്തകന്‍, ഇന്ത്യന്‍ എക്‌സ്പ്രസിലെ ഋതിക ചോപ്ര, മുസമ്മില്‍ ജമീല്‍, ഇന്ത്യാ ടുഡേയിലെ സന്ദീപ് ഉണ്ണിത്താന്‍, ടിവി 18ലെ മനോജ് ഗുപ്ത, ദി ഹിന്ദുവിലെ വിജയ്ത സിംഗ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്.
ദി വയറിന്റെ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ഥ് വരദരാജനും എം കെ വേണുവും പട്ടികയിലുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!