

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) മീം പ്രഥമ കവിതാ അവാര്‍ഡ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് ജേതാവ് കല്‍പ്പറ്റ നാരായണന് സമ്മാനിച്ചു. ‘പ്രവാചകനോട്’ എന്ന അദ്ദേഹത്തിന്റെ കവിതക്കാണ് അവാര്‍ഡ്.

മുഹമ്മദ് നബിയുടെ ബാല്യം, യൗവ്വനം, സ്വഭാവ വൈശിഷ്ട്യങ്ങള്‍, പലായനം, അധ്യാപനങ്ങള്‍, വ്യക്തി ജീവിതം തുടങ്ങി വ്യത്യസ്ത മേഖലകള്‍ പ്രമേയമാക്കി എഴുതിയ കവിതകളില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച കവിതക്കാണ് അവാര്‍ഡ് നല്‍കുന്നത്. അലിഫ് ഗ്ലോബല്‍ സ്‌കൂളാണ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രവാചകന്റെ ജീവിതത്തിലെ ‘ഉമ്മിയ്യ്’ എന്ന സങ്കല്‍പ്പത്തെ മനോഹരമായി അവതരിപ്പിച്ചതിനാണ് കല്‍പ്പറ്റ നാരയണന്‍ അവാര്‍ഡിനര്‍ഹനായത്.
