മലാല വോളില്‍ കയ്യൊപ്പ് രേഖപ്പെടുത്തി ഡി ഇ ഒ

Web Desk
1 Min Read
മലാല ദിനാചരണത്തിന്റെ ഭാഗമായി ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളിയില്‍ നടന്ന മലാല വോളില്‍ കയ്യൊപ്പ് രേഖപ്പെടുത്തി എറണാകുളം ഡി ഇ ഒ ദേവിക ടി എസ് ഉദ്ഘാടനം ചെയ്യുന്നു

കുന്നുംപുറം: അവകാശങ്ങള്‍ ചോദിച്ച് വാങ്ങുന്നതോടൊപ്പം കടമകള്‍ നിര്‍വ്വഹിക്കുന്നതിലും കണിശത പുലര്‍ത്തണമെന്ന് എറണാകുളം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ദേവിക ടി എസ് കുട്ടികളെ ഓര്‍മ്മപ്പെടുത്തി. ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളിയില്‍ മലാല ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ മലാല വോളില്‍ കയ്യൊപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

city exchange

ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെയാണ് സ്ത്രീ പുരുഷന്മാര്‍. അതുകൊണ്ടുതന്നെ രാജ്യവികസനത്തിന് സംഭാവന നല്‍കാന്‍ ലിംഗഭേദ മന്യേ തുല്യ അവസരങ്ങള്‍ ആവശ്യമാണെന്നും ഡി ഇ ഒ പറഞ്ഞു.

പ്രധാനധ്യാപിക ബിന്ദു കെ അധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ അസംബ്ലി, മലാല ആത്മാവിഷ്‌കാരം, സംഗീത നൃത്തശില്പം, സ്‌കിറ്റ് തുടങ്ങിയവ അവതരിപ്പിച്ചു. വിദ്യാര്‍ഥികളായ അക്ഷര കെ മനു, ആന്‍ഡ്രിയ രാജേഷ്, അക്ഷിത നായര്‍, ദിയ പ്രഭ പി, നിരഞ്ജന, റിസ്വാന്‍ ഫിറോസ്, ആദില്‍ അഷ്‌റഫ് , ബീരാന്‍ എം ഹസ്രത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അധ്യാപകരായ സുജ ബി മേനോന്‍, മാഹി കെ എ, അഖില എം എസ്, ജീന്‍ ഗണപതി, നവീന്‍ പുതുശേരി, ബ്രൂസിലി കുരുവിള തോമസ്, മുത്തലിബ് എം എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!