ഫോക്കസ് ഇന്റര്‍നാഷണല്‍ ഹിലാല്‍ ഡിവിഷന് പുതിയ നേതൃത്വം

Web Desk
1 Min Read

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന് കീഴിലുള്ള ഫോക്കസ് ഹിലാല്‍ ഡിവിഷന് 2021-23 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒമ്പത് സെക്രട്ടേറിയേറ്റ് അംഗങ്ങളും ഏഴ് എക്സിക്യൂട്ടീവ് അംഗങ്ങളുമടക്കം പതിനാറംഗ കമ്മറ്റിയാണ് നിലവില്‍ വന്നത്.

city exchange

ഡിവിഷണല്‍ ഡയറക്ടറായി ബാസില്‍ നെച്ചിക്കാട്ട്, ഡിവിഷണല്‍ ഓപറേഷന്‍ മാനേജരായി പി മുഹമ്മദ് ആശിഖ് ബേപ്പൂര്‍, ഡിവിഷണല്‍ ഫിനാന്‍സ് മാനേജരായി കെ മുഹമ്മദ് ആശിക് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി അബ്ദുല്‍ ബാസിത് (ഡെപ്യൂട്ടി ഡയറക്ടര്‍), ഷബീന്‍ ശംസുദ്ദീന്‍ (അഡ്മിന്‍ മാനേജര്‍), സിബി കെ സൈതു (വെല്‍ഫയര്‍ മാനേജര്‍), നബീല്‍ ഉമ്മര്‍ (എച്ച് ആര്‍ മാനേജര്‍), മുഹമ്മദ് നസീഫ് (മാര്‍ക്കറ്റിംഗ് മാനേജര്‍), ഹസനുല്‍ ബന്ന (ഇവന്റ് മാനേജര്‍) എന്നിവര്‍ സെക്രട്ടേറിയേറ്റ് അംഗങ്ങളായും മിദ്‌ലാജ് ലത്തീഫ്, ഇര്‍ഷാദ് ഉമ്മര്‍, ഹാരിസ് ചെറുകാട്, അമീര്‍ ഇസ്മായീല്‍, റഷാദ് കുന്നത്ത്ചാലി, സിറാജുദ്ദീന്‍ താരെമ്മേല്‍, മുഹമ്മദ് ജാവേദ് എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. നാസര്‍ ടി പി, ഫാഇസ് എളയോടന്‍, സഫീറുസ്സലാം, ഫസലുറഹ്മാന്‍ എന്നിവര്‍ റീജ്യണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായിരിക്കും.

തുമാമ ഫോക്കസ് വില്ലയില്‍ നടന്ന ഇലക്ഷന്‍ ഫോക്കസ് ഖത്തര്‍ ഭാരവാഹികളായ ഹാരിസ് പി ടി, മൊയ്ദീന്‍ ഷാ എന്നിവര്‍ നിയന്ത്രിച്ചു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!