

പറവൂര്‍: മെഡിസിന് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇപ്പോള്‍ മരട് ഷണ്‍മുഖം റോഡില്‍ ലോറല്‍സ് വീട്ടില്‍ താമസിക്കുന്ന ആറ്റിങ്ങല്‍ ചിറയംകീഴ് പുളിയന്‍മൂട് ഭാഗം സ്വദേശി അമ്പാടി കോളനി വീട്ടില്‍ ഷൈന്‍ (44)നെയാണ് നോര്‍ത്ത് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കൈതാരം സ്വദേശിനിയായ പരാതിക്കാരിയുടെ മകള്‍ക്ക് പ്രധാനമന്ത്രിയുടെ പാവപ്പെട്ടവര്‍ക്കുള്ള പദ്ധതിയുടെ ഭാഗമായി മല്‍ദോവയില്‍ എം ബി ബി എസിന് സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പലതവണകളായി 305800 രൂപയാണ് ഷൈന്‍ കൈപ്പറ്റിയത് തുടര്‍ന്ന് പരാതിക്കാരിയുടെ മകള്‍ക്ക് സീറ്റ് നല്‍കാതിരിക്കുകയായിരുന്നു.

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പു കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, എസ് ഐമാരായ കെ യു ഷൈന്‍, എം എം മനോജ്, എസ് സി പി ഒമാരായ പി കെ ധനേഷ്, പി എ അനൂപ്, പി കെ ഷാനി, സി പി ഒ രജി എന്നിവരാണ് ഉണ്ടായിരുന്നത്.
