സ്വര്‍ണ്ണക്കടത്ത്; നടി അക്ഷര റെഡ്ഡിയെ ചോദ്യം ചെയ്യുന്നു

Web Desk
0 Min Read

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തെലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് തമിഴ് നടി അക്ഷര റെഡ്ഡിയെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് എന്‍ഫോഴ്സമെന്റ് ഡയരക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍.

city exchange

2013ല്‍ വടകര സ്വദേശി ഫായിസ് ഉള്‍പ്പെട്ട നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 20 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സ്വര്‍ണം പ്രമുഖ ജ്വല്ലറികളിലേക്ക് അടക്കം എത്തിച്ചതാണെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തല്‍.

Share This Article
Leave a Comment
error: Content is protected !!