ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടി

Web Desk
1 Min Read

ന്യൂഡല്‍ഹി: ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗമാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്.

city exchange

എസ് എഫ് ഐ, ഡി വൈ എഫ് ഐ വഴി സി പി എമ്മിലെത്തിയ എ പി അബ്ദുല്ലക്കുട്ടി എം പിയും എം എല്‍ എയുമായിരുന്നു. സി പി എമ്മില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ അദ്ദേഹം പിന്നീട് ബി ജെ പിയില്‍ ചേരുകയായിരുന്നു. 2019ല്‍ ബി ജെ പിയിലെത്തിയതിന് പിന്നാലെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Share This Article
Leave a Comment
error: Content is protected !!