Connect with us

Latest News

ഖത്തര്‍ വളപട്ടണം കൂട്ടായ്മ ആംബുലന്‍സ് നല്‍കി

Published

on


ദോഹ: ഖത്തര്‍- വളപട്ടണം കൂട്ടായ്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാടിന് ആംബുലന്‍സ് വാഹനം സമര്‍പ്പിച്ചു.വളപട്ടണം ടാക്‌സി സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ സ്ഥലം എം. എല്‍. എ. കെ. വി. സുമേഷ് ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
കൂട്ടായ്മ ട്രഷറര്‍ ടി. പി. നൗഷാദ് അധ്യക്ഷത വഹിച്ചു.
വളപട്ടണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ഷമീമ, വളപട്ടണം ഗവ ആശുപത്രി അസിസ്റ്റന്റ് സര്‍ജന്‍ ഡോ.സി. ഇസ്മായില്‍ ആശംസാ പ്രസംഗം നടത്തി.സാന്ത്വനം പ്രതിനിധി കെ. സി. കെ. നൂറാനി ആംബുലന്‍സിന്റെ താക്കോല്‍ ഏറ്റ് വാങ്ങി.വി.കെ. സിദ്ദീഖ്, പി.ഹാരിസ്, യൂ. എം. പി. നാസര്‍, പി. വി. തന്‍സീര്‍, ടി. ബി. അബ്ദുല്‍ ഗഫൂര്‍ നേതൃത്വം നല്‍കി. വി. കെ.ഷഹബാസ് തങ്ങള്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. പി. ബി. നൗഷാദ് നന്ദിയും പറഞ്ഞു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!