

കൊച്ചി: ലിപി പബ്ലിക്കേഷന്‍സ്് പ്രസിദ്ധീകരിച്ച കെ സുരേഷ് തയ്യാറാക്കിയ ഇടവേള ബാബുവിന്റെ ആത്മകഥാംശമുള്ള ‘ഇടവേളകളില്ലാതെ’ എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രകാശനം ചെയ്തു. ചലച്ചിത്രതാര സംഘടന ‘അമ്മ’യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രിയും നടനുമായ സുരേഷ് ഗോപിയില്‍ നിന്നും പത്മഭൂഷണ്‍ മോഹന്‍ലാല്‍ പുസ്തകം സ്വീകരിച്ച് പ്രകാശനം ചെയ്തു.


ചലച്ചിത്ര താരങ്ങളായ ശ്വേതാ മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ദീഖ്, ജയസൂര്യ, കെ സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.

പുസ്തകത്തില്‍ ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല അമ്മയെന്ന സംഘടനെയെ കുറിച്ചും വിശദമായി പറയുന്നു. അമ്മയുടെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ എല്ലാം വിശദമായി പ്രതിപാദിക്കുന്ന കൃതിക്ക് പത്മഭൂഷണ്‍ മോഹന്‍ലാലാണ് അവതാരിക എഴുതിയത്.
