അനുമോദിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: രാമന്തളി 17 ശുഹദാ ഹിഫ്‌ള് ഖുര്‍ആന്‍ കോളേജില്‍ നിന്നും പുതുതായി ഹാഫിളായ മുഹമ്മദ് ആദില്‍ (തായിനേരി), മുഹമ്മദ് പി കെ (കുന്നുംകൈ) എന്നിവരെയും കേരള ഹൈക്കോടതി അഡ്വക്കേറ്റായി എന്റോള്‍ ചെയ്ത യതീംഖാന പ്രവര്‍ത്തകസമിതി അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി കെ ഷബീറിനെയും രാമന്തളി യതീംഖാന കമ്മിറ്റി അനുമോദിച്ചു.

city exchange

ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. രാമന്തളി ഖത്തീബ് ഫൈസല്‍ ഹുദവി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഒരു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ഹിഫ്‌ള് ഖുര്‍ആന്‍ സ്ഥാപനത്തില്‍ നിന്നും ഇതുവരെയായി 45 വിദ്യാര്‍ഥികള്‍ ഹാഫിളായി പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കമ്മിറ്റി അംഗങ്ങളായ പി എം ലത്തീഫ്, കെ വി അബൂബക്കര്‍, സി എ സദഖത്തുള്ള, സുലൈമാന്‍ ഹാജി പി പി, അബ്ദുറഹ്മാന്‍ യു, പി കെ ഷബീര്‍, ഹാഫിള് അഷ്റഫ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!