
കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളോടൊപ്പം കേരളത്തിലും വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍. വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറ കണ്ടതോടെ വെള്ളിയാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.

ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്.
